Lakhvi’s nephew killed in Kashmir

kashmir

ന്യൂഡല്‍ഹി: വടക്കന്‍ കാശ്മീരിലെ ബന്ധിപൊര ജില്ലയില്‍ ഏറ്റുമുട്ടലിലൂടെ ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ സാക്കിറുള്‍ റഹ്മാന്‍ ലഖ്‌വിയുടെ അനന്തരവനാണെന്ന് വ്യക്തമായി.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു ലഖ്‌വി.

ഹജിന്‍ മേഖലയില്‍ ഇന്നലെ രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലായണ് ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറായ അബു മുസൈബിനെ സൈന്യം വെടിവച്ച് കൊന്നത്.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഒരു എസ്ഒജി (സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്) ഭടനും പരിക്കേറ്റിരുന്നു.

വികാസ് ശര്‍മ എന്ന ഭടനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൈനിക വൃത്തങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട്. നെഞ്ചിനു വെടിയേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊല്ലപ്പെട്ട മുസൈബിന്റെ പക്കല്‍നിന്ന് ഒരു എകെ 47 തോക്കും മൂന്ന് ചൈനീസ് നിര്‍മ്മിത ഗ്രനേഡുകളും 66 തെരകളും റേഡിയോയും കണ്ടെടുത്തു.

Top