കുവൈറ്റില്‍ തുറമുഖത്ത് നിന്നും നിരോധിത പടക്കശേഖരം എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി

PORT

കുവൈറ്റ്: കുവൈറ്റിലെ ശുവെയ്ഖ് തുറമുഖത്ത് നിന്നും വന്‍ നിരോധിത പടക്കശേഖരം എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി. 14 കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച ശേഖരം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിടികൂടാന്‍ സാധിച്ചതെന്ന് സുരക്ഷാ മേധാവി വ്യക്തമാക്കി. അഞ്ച് ലക്ഷത്തിലേറെ കുവൈറ്റ് ദിനാര്‍ വിലയുള്ള പടക്കശേഖരമാണ് പിടി കൂടിയത്.

ലഹരിമരുന്നിനെതിരെയുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജനറല്‍ മഹ്മൂദ് മുഹമ്മദ് അല്‍ ദോസരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായിരിക്കുന്നത്.

Top