കുവൈറ്റില്‍ നിയമക്കുരുക്കില്‍പ്പെട്ട പുരുഷ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ഷെല്‍ട്ടര്‍

കുവൈറ്റ്: നിയമപ്രശ്‌നങ്ങളില്‍ കഴിയുന്ന അവിദ്ഗദ്ധ വിഭാഗത്തില്‍പ്പെട്ട ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പുരുഷന്മാര്‍ക്കുമായി ഷെല്‍ട്ടര്‍ പണിയുമെന്ന് സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു.
വനിതകള്‍ക്കായുള്ള ഷെല്‍ട്ടര്‍ കൂടുതല്‍ സൗകര്യവും സുരക്ഷിതത്വവും ഉള്ള രീതിയില്‍ മറ്റൊരിടത്ത് മാറ്റി സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു.

ഇതോപ്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് കരാറിന് വിദേശമന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണ്. കരാറിന്റെ രൂപരേഖ താമസിയാതെമന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. എല്ലാം രാജ്യവുമായും ഒരേ തരത്തില്‍ അല്ല കരാര്‍ രൂപപ്പെടുത്തുന്നത്. ഓരോ രാജ്യത്തിന്റെയും നിയമവ്യവസ്ഥകളും കുവൈത്തിന്റെ നിയമവ്യവസ്ഥകളും തമ്മില്‍ പൊരുത്തപ്പെടും വിധമാണ് കരാര്‍ രൂപപ്പെടുത്തുകയെന്നും അവര്‍ പറഞ്ഞു.

Top