ഡാൻസിൽ വിസ്മയം തീർത്ത് ചാക്കോച്ചൻ, കുട്ടനാടൻ മാർപാപ്പ ടീസർ കിടിലം

kuttanadan marpappa

ലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേയ്ക്ക് വീണ്ടും കാലെടുത്തു വെച്ചപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് ഒരു പിടി മികച്ച ചിത്രങ്ങളായിരുന്നു.

മികച്ച അഭിനയത്തോടൊപ്പം താരത്തിന്റെ താരത്തിന്റെ ഡാന്‍സ് പ്രകടനങ്ങളും മുന്‍പ് ഏറെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ കുറച്ചു കാലമായി അതിനുള്ള ഭാഗ്യം ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല, എന്നാല്‍ ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രം കുട്ടനാടന്‍ മാര്‍പാപ്പയില്‍ കിടിലന്‍ ഡാന്‍സുമായാണ് താരം എത്തുന്നത്. അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്ന താരത്തിന്റെ ഡാന്‍സ് വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സാ രി ഗാ മാ എന്ന ഗാനത്തിന്റെ 30 സെക്കന്റ് മാത്രമുള്ള വീഡിയോ ആണ് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പ മുഴുനീള ഹാസ്യ സിനിമയാണ്. അതിഥി രവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശാന്തി കൃഷ്ണ, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, ഇന്നസന്റെ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, ടിനി ടോം തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മെടയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.

Top