നൂറായിരം പ്രാർഥനകളുമായി ‘കുഞ്ഞു ദൈവം’ ; ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

ജോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുഞ്ഞു ദൈവം.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

രാഷ്‌ട്രപതി മരിക്കണേ, കണക്ക് സാർ ബൈക്കിൽ നിന്നും വീഴണേ, ഒരു ഓവറിൽ ആറ് സിക്സ് അടിക്കാൻ പറ്റണേ , കോപ്പി അടിക്കാൻ സമ്മതിക്കാത്ത കൂട്ടുകാരൻ മുടിഞ്ഞു പോകണേ അങ്ങനെ നൂറായിരം പ്രാർഥനകളുമായാണ് കുഞ്ഞു ദൈവം വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തുന്നത്.

ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ് ശിവ, റെയ്ന മരിയ, ആദിഷ് പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ജോബി ജെയിംസാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

വിശാല്‍ ജോണ്‍സന്‍ ലിങ്ക്സ് എബ്രഹാം എന്നിവരുടെ വരികള്‍ക്ക് മാത്യൂസ് പുളിക്കനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Top