വീഡിയോ പ്രചാരണം ; നീതി കിട്ടില്ലെന്ന് ഉറപ്പായി ; കുമ്മനം രാജശേഖരന്‍

kummanam

കോഴിക്കോട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തിന് ശേഷം സി.പി.എം നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വിട്ട സംഭവത്തില്‍ തനിക്ക് നീതി കിട്ടില്ലെന്ന് ഉറപ്പായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

ബിജു വധം ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് അന്വേഷണം പൂര്‍ത്തിയാകും മുമ്പ് അദ്ദേഹം നിഗമനത്തിലെത്തിയത് ശരിയല്ലെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരന്‍ തീര്‍പ്പുകല്‍പിച്ച് കുറ്റക്കാരനായി വിധിച്ച സ്ഥിതിക്ക് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ എസ്.ഐക്ക് മറിച്ചൊന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Top