kummanam rajashekaran on senkumar case supreme court criticism

തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയുടെ വിമര്‍ശനം സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന്‌
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഇനിയെങ്കിലും ഡിജിപിയെ സര്‍ക്കാര്‍ മാറ്റണമെന്നും കുമ്മനം പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് ഇപ്പോഴുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റിയോയെന്നും മഹിജ അഞ്ചു ദിവസം നിരാഹാര സമരത്തിലായിരുന്നുവല്ലോയെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

ഡിജിപി സ്ഥാനത്തുനിന്ന് ടിപി സെന്‍കുമാറിനെ മാറ്റിയതിനെതിരായ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

Top