kummanam rajashekaran against cpm

kummanam

കണ്ണൂര്‍: സത്യത്തിനെതിരെ എത്ര കള്ളപ്രചാരണം നടത്തിയാലും ഒടുവില്‍ സത്യം പുറത്തു വരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇതിനുള്ള തെളിവാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ അണ്ടല്ലൂരിലെ സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായതെന്നും സന്തോഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം കുമ്മനം പറഞ്ഞു.

സന്തോഷിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് ബന്ധമില്ലെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് കേസ് വഴി തിരിച്ചു വിടാനാണ് സി.പി.എം ശ്രമിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുള്ളതിനുള്ള തെളിവാണ് സി.പി.എമ്മിന്റെ കുപ്രചരണമെന്നും കുമ്മനം ആരോപിച്ചു.

കണ്ണൂര്‍ ജില്ലയില്‍ എവിടെ അക്രമം നടന്നാലും പ്രതിഭാഗത്ത് ഉണ്ടാകുന്നത് സി.പി.എം പ്രവര്‍ത്തകരോ നേതാക്കളോ ആണ്. സന്തോഷിന്റെ കൊലപാതകത്തിന്റെ പിന്നില്‍ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Top