ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണമെന്ന ആവശ്യവുമായി കുമ്മനം രാജശേഖരന്‍

Kummanam

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണമെന്ന ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. തിരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിയെ ബാധിക്കില്ലെന്നും എന്നാല്‍ വേഗത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന് പിന്നില്‍ ബിജെപിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. മേയ് അവസാനം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top