ബിഡിജെഐസ് എന്‍ഡിഎയ്ക്ക് ഒപ്പമുണ്ടാകുമെന്നാണ് വിശ്വാസമെന്ന് കുമ്മനം രാജശേഖരന്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഐസ് എന്‍ഡിഎയ്ക്ക് ഒപ്പമുണ്ടാകുമെന്ന് തന്നെയാണ് താന്‍ കരുതുന്നത്. ബിഡിജെഎസ് ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം ഒരു പേര് മാത്രമേ കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നുള്ളൂ എന്നും അത് അംഗീകരിക്കുകയായിരുന്നുവെന്നും കുമ്മനം വ്യക്തമാക്കി.

 

Top