ബി.ഡി.ജെ.എസിന്റെ അഭിപ്രായം പറയേണ്ടത് വെള്ളാപ്പള്ളിയല്ലെന്ന് കുമ്മനം രാജശേഖരന്‍

kummanam rajasekharan

തിരുവനന്തപുരം: ബി.ഡി.ജെ.എസിന്റെ അഭിപ്രായം പറയേണ്ടത് പാര്‍ട്ടി ചെയര്‍മാന്‍ തുഷാറാണെന്നും, വെള്ളാപ്പള്ളി നടേശനല്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ഡി.ജെ.എസുമായി ബന്ധപ്പെട്ടു കൊണ്ട് വെള്ളാപ്പള്ളി നടത്തുന്ന പ്രതികരണങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ഡി.ജെ.എസിന് രാജ്യസഭാ സീറ്റ് നല്‍കാമെന്നും, ബി.ഡി.ജെ.എസ് സീറ്റ് ചോദിച്ചതായും പറഞ്ഞിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി. ഇത്തരത്തില്‍ കേള്‍ക്കുന്നതെല്ലാം വെറും മാധ്യമ സൃഷ്ടികള്‍ മാത്രമാണെന്നും, തങ്ങള്‍ സീറ്റ് ചോദിച്ചിട്ടില്ലെന്നും സീറ്റ് തരാമെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ലെന്നുമാണ് ബി.ഡി.ജെ.എസ് പറഞ്ഞത്. അല്ലെങ്കില്‍ അവര്‍ പറയട്ടെ എന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

Top