സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിനു കാരണം ചെഗുവേരയെന്ന് കുമ്മനം രാജശേഖരന്‍

kummanam rajasekharan

കണ്ണൂര്‍: സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണം ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

സ്വാമി വിവേകാനന്ദന്‍, നാരായണ ഗുരു, അയ്യന്‍കാളി എന്നിവരെ മാതൃകയാക്കാത്തതാണു സിപിഎമ്മിന്റെ തകര്‍ച്ചയ്ക്കു കാരണം. സ്വന്തം നാടിന് വേണ്ടി ജീവിച്ചു മരിച്ച നേതാക്കന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ സിപിഎം തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ചെങ്കൊടിയില്‍ ചെഗുവേരയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. എന്നാല്‍ ചെഗുവേര ഇന്ത്യയില്‍ വന്നപ്പോള്‍ സി.പി. ജോഷി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ സ്വീകരിക്കാന്‍ പോയില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

Top