വേങ്ങര ഉപതിരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കുമ്മനം

Kummanam rajasekharan

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കാനാണ് സാധ്യത. പ്രമുഖ നേതാവ് മത്സരിക്കണമെന്ന് ബിജെപി കോര്‍ കമ്മിറ്റിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നതെന്നാണ് വിവരം.

ശോഭ സുരേന്ദ്രനൊപ്പം എ.എന്‍.രാധാകൃഷ്ണനെയും പ്രകാശ് ബാബുവിനെയും പരിഗണിക്കുന്നുണ്ട്.

അതേസമയം പി.പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. സിപിഐഎം ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ബഷീറിന്റെ പേര് നിര്‍ദേശിച്ചു. സിപിഐഎം സ്ഥാനാര്‍ഥിയെ നാളെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും.

Top