കെജ്‌രിവാളിനെതിരെയുള്ള ആരോപണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് കുമാര്‍ ബിശ്വാസ്

ന്യൂഡല്‍ഹി: കെജ്‌രിവാളിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നതാണ് ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസ്.

കെജ്‌രിവാള്‍ അഴിമതിക്കാരനാണെന്ന് ചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രണ്ടു കോടി കോഴവാങ്ങിയെന്ന് മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര ആരോപിച്ചിരുന്നു.

ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ന്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തി പണം കൈമാറുന്നത് താന്‍ കണ്ടെന്നായിരുന്നു മിശ്രയുടെ ആരോപണം.

Top