കെടിഎം ഡ്യൂക്ക് 390 വെള്ള നിറത്തില്‍ ഇന്ത്യന്‍ വിപണിയില്‍

KTM Duke 390

ഴിഞ്ഞ വര്‍ഷമാണ് പുതുതലമുറ കെടിഎം ഡ്യൂക്ക് 390 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡ്യൂക്കുകളുടെ വ്യക്തിമുദ്രയായ ഓറഞ്ച് നിറഭേദത്തില്‍ മാത്രമാണ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ലഭിച്ചിരുന്നത്.

വിദേശ വിപണികളിലേക്കുള്ള കയറ്റുമതി മോഡലായി മാത്രമാണ് വെള്ള നിറത്തിലുള്ള പുതുതലമുറ ഡ്യൂക്ക് 390 മോട്ടോര്‍സൈക്കിളുകളെ കമ്പനി ഇന്ത്യയില്‍ ഉത്പാദിപ്പിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ വെള്ള നിറത്തിലുള്ള 2018 ഡ്യൂക്ക്, 390 വെള്ള നിറത്തിലുള്ള 2018 ഡ്യൂക്ക് 390 കളെ ഓസ്‌ട്രേലിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി.

2.29 ലക്ഷം രൂപയാണ് 2018 ഡ്യൂക്ക് 390യുടെ എക്‌സ്‌ഷോറൂം വില. പുതിയ നിറഭേദത്തിനൊപ്പം പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും ഡ്യൂക്ക് 390യില്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകളും കണക്ടിവിറ്റി ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്ന ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേയാണ് പുതിയ ഡ്യൂക്ക് 390യുടെ പ്രധാന സവിശേഷത. നിലവിലുള്ള 373.2 സിസി സിംഗിള്‍സിലിണ്ടര്‍, ലിക്വിഡ്കൂള്‍ഡ് എഞ്ചിനിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ എത്തുന്നത്.

44 bhp കരുത്തും 37 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. സുഗമമായ ഗിയര്‍ഷിഫ്റ്റിന് വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ഡ്യൂക്ക് 390യില്‍ ഉണ്ട്.

അടുത്ത ആഴ്ച മുതല്‍ പുതിയ ഡ്യൂക്കുകളുടെ വിതരണം ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കും എന്നാണ് വിവരം

Top