ഷൈലജയ്ക്കു നേരെ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കു നേരെ കെ എസ് യു വിന്റെ കരിങ്കൊടി പ്രതിഷേധം.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിനു മുന്പില്‍ വച്ച് കെ എസ്‌ യു പ്രവര്‍ത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

വയനാട് ബാലാവകാശ കമ്മീഷന്‍ അംഗമായ ക്രിമിനല്‍ കേസില്‍ പ്രതിയായ ടി ബി സുരേഷിനെ നിയമിച്ച ക്രമക്കേടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിശിത വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്നാണ് കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം.

Top