ksu election; voting turns violent

കൊച്ചി: കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം.

എ-ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവിശി.

വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് ഇരുഗ്രൂപ്പുകളും ഏറ്റുമുട്ടിയത്. സംഘര്‍ഷം റോഡിലേക്ക് വ്യാപിച്ചതോടെ കലൂരില്‍ വാഹന ഗതാഗതവും സ്തംഭിച്ചു.

ഒടുവില്‍ മുതിര്‍ന്ന നേതാക്കളെത്തിയാണ് രംഗം ശാന്തമാക്കിയത്.

Top