തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് വകവെക്കില്ല; കെഎസ്ആര്‍ടിസിയില്‍ മേഖലാവല്‍ക്കരണം

KSRTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ മേഖലകളായി തിരിക്കാന്‍ തീരുമാനവുമായി സര്‍ക്കാര്‍. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്നു മേഖലകളായാണ് മേഖലാവല്‍ക്കരണം.

തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് പ്രൊഫ.സുശീല്‍ ഖന്നയുടെ നിര്‍ദേശങ്ങളിലൊന്നായ മേഖലാവല്‍ക്കരണം നടപ്പിലാക്കുന്നത്. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. കൊച്ചി, കോഴിക്കോട് എന്നിങ്ങനെ രണ്ടു മേഖലകള്‍ കൂടിയുണ്ട്.

മേഖലകളായി തിരിക്കുന്നതിന്റെ ഭാഗമായി ഉന്നത തസ്തികകളില്‍ മാനേജ്മെന്റ് വിദഗ്ദ്ധരെ നിയമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി രണ്ട് ജനറല്‍ മാനേജര്‍മാരുടെ താത്കാലിക നിയമത്തിന് ഉത്തരവിറങ്ങി.

സ്ഥാപനത്തിന്റെ തലപ്പത്ത് മാനേജ്മെന്റ് വിദഗ്ദ്ധരെ നിയമിക്കണമെന്ന സുശീല്‍ഖന്നയുടെ ശുപാര്‍ശയെ തുടര്‍ന്ന് ഉള്ളൂര്‍ തുറുവിക്കല്‍ സ്വദേശി വിംഗ് കമാന്‍ഡര്‍ ബി.ബിജുവിനെ ടെക്നിക്കല്‍ ഡയറക്ടറായും (ജനറല്‍ മാനേജര്‍) നങ്ങ്യാര്‍കുളങ്ങര അകംകുടി സ്വദേശിനി എസ്.ആനന്ദകുമാരിയെ ഫിനാന്‍സ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം ജനറല്‍ മാനേജരായും നിയമിച്ചു. 1.5 ലക്ഷം രൂപ ശമ്പളത്തില്‍ മൂന്നുവര്‍ഷത്തേയ്ക്കാണ് നിയമനം.

Top