ബംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസില്‍ തീപിടുത്തം

ബംഗളൂരു: ബംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോയ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വോള്‍വോ എ സി ബസില്‍ തീപിടിത്തം.

തി പിടിത്തത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും 43 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

കെ എസ് ആര്‍ ടി സി യുടെ ഐരാവത് ബസിലാണ് തീപിടിത്തം ഉണ്ടായത്. ബസിന്റെ എന്‍ജിന്റെ ഭാഗത്തുണ്ടായ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഓക്ടോബറിലും കര്‍ണാടകയുടെ ഐരാവത് ബസില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. 45 യാത്രക്കാരുമായി ആന്ധ്രപ്രദേശിലേക്ക് പോയ ബസ് മഹ്ബൂബില്‍ വച്ച് തീപിടിക്കുകയായിരുന്നു.

Top