പിഎസ്സി പരീക്ഷയെഴുതാന്‍ ആലപ്പുഴയില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ്‌

ksrtc

ആലപ്പുഴ: ശനിയാഴ്ചത്തെ കേരള പിഎസ്സിയുടെ വനിത പൊലീസ് ഓഫിസര്‍, ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷയ്‌ക്കെത്തിച്ചേരാന്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു തിരുവനന്തപുരത്തേക്ക് പ്രത്യേക ബസുകള്‍.

കൈപ്പുഴമുട്ട് വഴി കോട്ടയത്തേക്കും അമ്പലപ്പുഴ – എടത്വ വഴി തിരുവല്ലയിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. എസി റോഡില്‍ ഗതാഗതം നിരോധിച്ചതിനാല്‍ ചങ്ങനാശേരി സര്‍വീസുകള്‍ ഉണ്ടായിരിക്കുകയില്ല.

സമയവിവരം: രാവിലെ ആറിന് – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 6.20 ന് തിരുവനന്തപുരം എസി, 6.45 ന് തിരുവനന്തപുരം ഫാസ്റ്റ്, ഏഴിന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 7.15 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 07.30 ന് തിരുവനന്തപുരം എസി, 7.45 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 8.15 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 8.30 ന് തിരുവനന്തപുരം എസി.

Top