മുംബൈ: വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ബോളിവുഡ് നിരൂപകന് കമാല്‍ ആര്. ഖാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു.
ദീപാവലി ദിനത്തിലാണു കെ.ആര്.കെയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. ഇതിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.
റിലീസ് സിനിമകളുടെ നിരൂപണം റിലീസിനു മുമ്പേ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചാണ് കെ.ആര്.കെ കുപ്രദ്ധിയിലേക്കുയരുന്നത്. നടന് മോഹന്‍ലാലിനെ പരിഹസിച്ചും ഇയാള്‍ ട്വിറ്ററില്‍ ചീത്തവിളി വാങ്ങിക്കൂട്ടിയിരുന്നു.