KRK apologises to superstar Mohanlal for calling him ‘Chhota Bheem

മുംബൈ മലയാളികളുടെ പ്രിയതാരം നടന്‍ മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച ബോളിവുഡ് നിരൂപകന്‍ കമാല്‍ റാഷിദ് ഖാന്‍ മാപ്പു പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് കെ.ആര്‍.കെ ഖേദപ്രകടനം നടത്തിയത്.

മോഹന്‍ലാലിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും അതിനാലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും കെ.ആര്‍.കെ പറഞ്ഞു. മോഹന്‍ലാല്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറാണെന്ന് ഇപ്പോള്‍ താന്‍ മനസിലാക്കിയതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ആയിരം കോടി മുതല്‍ മുടക്കില്‍, എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന മഹാഭാരതം എന്ന ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ അഭിനയിക്കുന്നതിനെ പരിഹസിച്ചാണ് കെ.ആര്‍.കെ രംഗത്തെത്തിയിരുന്നത്. ഇതിനെതുടര്‍ന്ന് മലയാള ചലചിത്രരംഗത്തുള്ളവരില്‍ നിന്നും മോഹന്‍ലാല്‍ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് കെ.ആര്‍.കെയ്ക്ക് സോഷ്യല്‍ മീഡിയ വഴി നേരിടേണ്ടി വന്നത്.

മോഹന്‍ലാലിന് പകരം ബാഹുബലി ഫെയിം പ്രഭാസാണ് ഭീമനാവാന്‍ അനുയോജ്യനെന്നും കെ.ആര്‍.കെ പറഞ്ഞിരുന്നു. ചിത്രത്തില്‍ കൃഷ്ണനായി അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top