മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ നായരെ കേരള പൊലീസിന് കൈമാറി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ ട്രാന്‍സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി. കൃഷ്ണകുമാറിനെ 26 ന് മുന്‍പ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശം.

ഡല്‍ഹിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ കൃഷ്ണകുമാറിനെ കേരളാ പൊലീസ് ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് എത്തിക്കും.

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് അനുഭാവി കൃഷ്ണകുമാര്‍ നായരെ ജൂണ്‍ പതിനാറിന് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

ഐപിസി 153, 506, 500, 67(എ) ഐടി ആക്ട്, 120 ഒ കേരളാ പൊലീസ് ആക്ട്, 294 (ബി) എന്നിങ്ങനെയുള്ള വകുപ്പുകളാണ് കൃഷ്ണ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പകളാണിത്.

Top