വ്യത്യസ്ഥ നിറങ്ങളില്‍ ക്രെറ്റയ്ക്ക് പുതിയ പതിപ്പുമായി ഹ്യുണ്ടായി

ക്രെറ്റ എസ്‌യുവിക്ക് പുതിയ പതിപ്പുമായി ഹ്യുണ്ടായി.റെനോ ക്യാപ്ച്ചറിന്റെ വരവിന്റെ പശ്ചാത്തലത്തിലാണ് ഹ്യുണ്ടായിയുടെ പുതിയ നീക്കം.

പുതുതായുള്ള ഏര്‍ത്ത് ബ്രൗണ്‍ Earth Brown) കളര്‍ സ്‌കീമാണ് ക്രെറ്റയ്ക്ക് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്.പുതിയ കളര്‍ ഓപ്ഷനൊപ്പം പുത്തന്‍ ഇന്റീരിയറും ട്രിമ്മും ക്രെറ്റ എസ്‌യുവിയില്‍ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നു.

സിംഗിള്‍, ഡ്യൂവല്‍ ടോണ്‍ വേരിയന്റുകളില്‍ പുതിയ നിറത്തെ ഹ്യുണ്ടായി അവതരിപ്പിക്കുന്നുണ്ട്.

c02

ഏര്‍ത്ത് ബ്രൗണ്‍ കളര്‍ സ്‌കീമിന് പുറമെ പോളാര്‍ വൈറ്റ്, സ്ലീക്ക് സില്‍വര്‍, സ്റ്റാര്‍ഡസ്റ്റ്, മിസ്റ്റിക് ബ്ലൂ, റെഡ് പാഷന്‍, ഫാന്റം ബ്ലാക്, പോളാര്‍ വൈറ്റ് എന്നീ നിറങ്ങളിലും ക്രെറ്റ ലഭ്യമാണ്.

ഒപ്പം, SX+ ഡ്യൂവല്‍ ടോണ്‍ വേരിയന്റുകളില്‍ പുതിയ ഇന്റീരിയര്‍ ട്രിമ്മിനെയും ഹ്യുണ്ടായി നല്‍കിയിട്ടുണ്ട്. ബീജ് സീറ്റ് ഫാബ്രിക്ക് ഉള്‍പ്പെടുന്ന ലക്ഷൂര്‍ ബ്രൗണ്‍ പാക്കാണ് പ്രധാന ഇന്റീരിയര്‍ പുതുമ.

c03

ബ്രൗണ്‍ ഇന്‍സേര്‍ട്ടുകളും, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും നേടിയതാണ് ബീജ് സീറ്റ് ഫാബ്രിക്ക്.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഹ്യുണ്ടായി ക്രെറ്റ ലഭ്യമാണ്.1.6 ലിറ്റര്‍, 1.4 ലിറ്റര്‍ എഞ്ചിന്‍ വേര്‍ഷനുകളിലാണ് ക്രെറ്റ ഡീസല്‍ പതിപ്പ് ഒരുങ്ങുന്നത്.

1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ക്രെറ്റയില്‍ ഹ്യുണ്ടായി അവതരിപ്പിക്കുന്നു.

6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹ്യുണ്ടായി ക്രെറ്റയില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

ഫാന്റം ബ്ലാക് ഡ്യൂവല്‍ടോണ്‍ കളര്‍ ഓപ്ഷനോടെയുള്ള റെഡ് പാഷന്‍ കളര്‍ സ്‌കീമിനെ ക്രെറ്റയില്‍ നിന്നും ഹ്യുണ്ടായി പിന്‍വലിച്ചു.

Top