പാര്‍ട്ടിയെ അവഹേളിച്ചു ; കെപിസിസി ഐടി വിഭാഗം കമ്മിറ്റി അംഗത്തെ പുറത്താക്കി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പാര്‍ട്ടിയേയും നേതാക്കളെയും അവഹേളിച്ചതിന് കെപിസിസി ഐടി വിഭാഗം ടെക്‌നിക്കല്‍ കമ്മിറ്റി അംഗം ദിലീപ് സേനാപതിയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയതെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ വ്യക്തമാക്കി.

Top