ചൈനക്ക് മീതെ പറന്ന് കപ്പ് സ്വന്തമാക്കി ഇന്ത്യൻ കൈറ്റ് ടീം, നായകൻ മലയാളി

IMG-20170421-WA0000

ബീജിങ്ങ്: ചൈനയുടെ മേലെ പറന്ന് നേട്ടം സ്വന്തമാക്കി ഇന്ത്യ.

ലോകപട്ടം പറത്തൽ മത്സരത്തിൽ 109 രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യൻ കൈറ്റ് ടീം ചരിത്രവിജയം നേടിയത്.

പരമ്പരാഗത പട്ടം പറത്തൽ ഇനത്തിൽ ആദ്യമായാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്.

മലപ്പുറം പാലത്തിങ്ങൽ സ്വദേശി മുബഷീറിന്റെ നേതൃത്വത്തിലുള്ള കൈറ്റ് ടീമിൽ മൂന്ന് മലയാളികളും നാല് ഉത്തരേന്ത്യൻ സ്വദേശികളുമാണുള്ളത്.

മുബഷീറിന് പുറമെ അബ്ദുള്ള, മുഹമ്മദ് മുസ എന്നിവരാണ് മറ്റ് മലയാളി താരങ്ങൾ.നിതേഷ് ലെക് ,ധ്വനി, വിക്കി വഖാരിയ എന്നിവർ ഗുജറാത്ത് സ്വദേശികളാണ്.

ഇന്ത്യൻ ടീമിലെ ഗുജറാത്തി കൈറ്റർ നിതീഷ് പട്ടേൽ ഡിസൈൻ ചെയ്ത പട്ടമാണ് സമ്മാനം കരസ്ഥമാക്കിയത്.

അന്താരാഷ്ട്ര കൈറ്റ് ഫെഡറേഷൻ ചെയർമാൻ ലിയൂ സൂയി ഇന്ത്യൻ ടീമിന് കപ്പ് സമ്മാനിച്ചു.Related posts

Back to top