kolkatha knight riders won against bangalore royal challengers for 82 runs

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 82 റണ്‍സിന് പരാജയപ്പെടുത്തി. ജയിക്കാന്‍ 132 റണ്‍സ് മാത്രം മതിയായിരുന്ന ബാംഗ്ലൂര്‍ വെറും 49 റണ്‍സിന് പുറത്തായി. സ്‌കോര്‍: കൊല്‍ക്കത്ത: 19.3 ഓവറില്‍ 131ന് പുറത്ത്; ബാംഗ്ലൂര്‍ 9.4 ഓവറില്‍ 49ന് പുറത്ത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവു ചെറിയ സ്‌കോറാണിത്. 2009-ല്‍ ബാംഗ്‌ളൂരിനെതിരെ 58 റണ്‍സിന് പുറത്തായ രാജസ്ഥാന്‍ റോയല്‍സിന്റെ പേരിലായിരുന്നു ചെറിയ സ്‌കോറിന്റെ റെക്കോഡ്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, ട്വന്റി 20 ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച ഒരേയൊരു താരം വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി.ഡിവില്ലിയേഴ്‌സ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ അണനിരന്ന ബാംഗ്ലൂര്‍ ടീമില്‍ ഒരാള്‍ക്കുപോലും രണ്ടക്കം കാണാനുമായില്ല.

ഐ.പി.എല്ലില്‍ ഇതാദ്യമാണ് ഒരു ടീമിലെ ഒരു കളിക്കാരന്‍ പോലും രണ്ടക്കം കാണാതെ പുറത്താവുന്നത്. ഏറ്റവും കുറഞ്ഞ ഓവറില്‍ ഓളൗട്ടാവുന്ന ടീമെന്ന നാണക്കേടും ബാംഗ്ലൂരിനുമേല്‍ വീണു. കൊല്‍ക്കത്തക്കുവേണ്ടി നേതന്‍ കൂള്‍ട്ടര്‍ നൈല്‍, ക്രിസ് വോക്‌സ്, ഗ്രാന്ദോം എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച വിക്കറ്റ് ഉമേഷ് യാദവിനാണ്. ഒമ്പത് റണ്‍സെടുത്ത കേദാര്‍ ജാദവാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

Top