kolkata howra cricket betting

കൊല്‍ക്കത്ത: ക്രിക്കറ്റ് കളിയിലെ വാതുവയ്പ്പു കൂട്ടുകാരന്റെ ജീവനെടുത്തു . പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിയെ ദസ്പാര ഗ്രാമത്തിലാണ് സംഭവം നടന്നത്.

ക്രിക്കറ്റ് കളിക്കിടെ രണ്ട് കുട്ടികള്‍ തമ്മില്‍ 250 രൂപയുടെ പന്തയം വച്ചു. പന്തയം ജയിച്ചയാള്‍ പണം ചോദിച്ചു. തോറ്റയാള്‍ കൊടുക്കാന്‍ വിസമ്മതിച്ചു. പിന്നെ തര്‍ക്കമായി. പന്തയത്തില്‍ തോറ്റ കുട്ടി കളിക്കൂട്ടുകാരനെ തല്ലിക്കൊല്ലുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മരിച്ച കുട്ടിക്കും കൊലനടത്തിയ കുട്ടിക്കും 12 വയസ്സുമാത്രമാണ് പ്രായം്. ഇരുവരും കളിക്കൂട്ടുകാരുമാണ്. മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കൂടെക്കളിച്ച കുട്ടിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യംചെയ്തപ്പോഴാണ് പന്തയം കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് ക്രൂരതചെയ്തതെന്ന് കുട്ടി പറഞ്ഞത്.

കൊലപാതകത്തിന് ശേഷം മൃതദേഹം അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി ഒളിപ്പിക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

Top