ദേശീയ ഗാനത്തിനിടെ കൊഹ്‌ലിയുടെ ച്യൂയിങ്ഗം ചവയ്ക്കല്‍ ;സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വിരാട് കൊഹ്‌ലി ദേശീയ ഗാനത്തിനിടെ ച്യൂയിങ്ഗം ചവയ്ക്കുന്ന വീഡിയോ.

ഇന്നലെ ആരംഭിച്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിനു മുമ്പായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനെ വിവാദത്തിലാക്കിയ സംഭവം നടന്നത്.

ഇരു ടീമുകളുടെയും താരങ്ങള്‍ മത്സരത്തിനു മുന്നോടിയായി ദേശീയ ഗാനത്തിന് അണി നിരന്നപ്പോഴാണ് കൊഹ്‌ലി ച്യൂയിങ്ഗം ചവയ്ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

നേരത്തെ ജമ്മു കാശ്മീര്‍ താരം പര്‍വേസ് റസൂലും ഇത്തരത്തില്‍ ച്യൂയിങ്ഗം ചവച്ചതിന്റെ പേരില്‍ വിമര്‍ശനത്തിന് ഇരയായിരുന്നു.

ടെസ്റ്റില്‍ വിജയം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് പതര്‍ച്ചയാണ് നേരിട്ടത്.

മഴമൂലം 11.5 ഓവര്‍ മാത്രം മത്സരം നടന്നപ്പോള്‍ 17 റണ്‍സിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

കൊഹ്‌ലി ആദ്യമായി ഒന്നും നേടാതെ പുറത്താകുകയായിരുന്നു.

Top