ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലെ തോല്‍വികള്‍ക്കു പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് മറ്റൊരു തിരിച്ചടി കൂടി.
ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിരാട് കൊഹ്‌ലിക്കു നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മോശം പ്രകടനമാണ് കൊഹ്‌ലിക്കു ഒന്നാം സ്ഥാനം നഷ്ടമാകാന്‍ കാരണമായത്.
ലോര്‍ഡ്‌സിലെ പ്രകടനമാണ് കൊഹ്‌ലിക്ക് തിരിച്ചടിയായത്. ലോര്‍ഡ്‌സില്‍ 23, 17 എന്നിങ്ങനെയായിരുന്നു കൊഹ്‌ലി സ്‌കോര്‍ ചെയ്തത്.
ഇതേതുടര്‍ന്ന്, ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
എന്നാല്‍ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ കൊഹ്‌ലി, രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.