കോഹ്ലി പടയെ പ്ലേ ഓഫ് പോലും കാണിക്കാതെ രാജസ്ഥാന്‍ തുരത്തി

ജയ്പൂര്‍: ഐപിഎല്ലിന്റെ 11ാം സീസണില്‍ സൂപ്പര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയെയും സംഘത്തെയും പ്ലേ ഓഫ് പോലും കാണാതെ നിര്‍ണായകമായ മത്സരത്തില്‍ രാജസ്ഥാന്‍ 30 റണ്‍സിന് പുറത്താക്കി. രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ ബാംഗ്ലൂര്‍ 19.2 ഓവറില്‍ 134റണ്‍സിന് പുറത്തായി. ഈ ജയത്തോടെ പോയിന്റ് നേട്ടം 14 ആക്കി ഉയര്‍ത്തിയ രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

53 റണ്‍സെടുത്ത എ.ബി.ഡിവില്ലിയേഴ്സും 33 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലും മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ പൊരുതി നിന്നത്. നായകന്‍ കോഹ്ലി ഉള്‍പ്പെടെ ഏഴു പേരാണ് പുറത്തായത്. നാലു വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിന് ഭീഷണിയായി. നേരത്തെ, 58 പന്തില്‍ 80 റണ്‍സെടുത്ത രാഹുല്‍ തൃപാഠിയുടെയും 33 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെയും 32 റണ്‍സെടുത്ത ഹെന്റിച്ച് കാള്‍സന്റെയും പ്രകടനങ്ങളാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന മലയാളി താരം സഞ്ജു സാംസണ് റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്.

Top