ബിസിസിഐയുടെ ആസൂത്രണത്തിലെ പോരായ്മ ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നെന്ന് കൊഹ്‌ലി

മുംബൈ: ബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി.

ആസൂത്രണത്തിലെ പോരായ്മ ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്നും, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഒരുങ്ങാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും കൊഹ്‌ലി കുറ്റപ്പെടുത്തി.

രണ്ടു ദിവസം മാത്രമാണ് സമയം ലഭിച്ചതെന്നും കൊഹ്‌ലി പറയുന്നു.

ശ്രീലങ്കക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ഒരുക്കിയ പിച്ചുകളിലും നായകന്‍ അതൃപ്തി പ്രകടിപ്പിച്ചു.

ബൗണ്‍സ് ചെയ്യുന്ന പിച്ചുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ലഭിച്ചില്ലെന്ന് കൊഹ്‌ലി ചൂണ്ടിക്കാട്ടി.

ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ പരിഹരിക്കപ്പെടണമെന്നു നാഗ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ കൊഹ്‌ലി പറഞ്ഞു.

മത്സരത്തിനായി ഡിസംബര്‍ 27നാണ് ടീം ദക്ഷിണാഫ്രിക്കക്ക് തിരിക്കുന്നത്.

Top