നിലവില്‍ ലോക ക്രിക്കറ്റില്‍ റണ്‍ ചേസിങ്ങില്‍ മികച്ച ബാറ്റ്‌സ്മാന്‍ കൊഹ്‌ലി : മുഹമ്മദ് ആമിര്‍

ന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ പ്രശംസിക്കാത്തവര്‍ ചുരുക്കമായിരിക്കും.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ നായകന് പ്രശംസ അറിയിച്ചിരിക്കുന്നത് പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറാണ്.

കൊഹ്‌ലി ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഇന്ത്യയുടെ വിജയസാധ്യത 80 ശതമാനം വരെ ഉയരുമെന്നാണ് ആമിര്‍ പറയുന്നത്.

കൊഹ്‌ലിയെ പെട്ടെന്ന് പുറത്താക്കിയാല്‍ ഇന്ത്യ കളിയില്‍ 50 ശതമാനം തോറ്റുവെന്ന് ഉറപ്പിക്കാമെന്നും ആമിര്‍ പറഞ്ഞു

ഇന്ത്യന്‍ ബാറ്റിംഗ് നിര വലിയൊരളവില്‍ കൊഹ്‌ലിയെ മാത്രം ആശ്രയിച്ചാണ് നില നില്‍ക്കുന്നതെന്നും, നിലവില്‍ ലോക ക്രിക്കറ്റില്‍ റണ്‍ ചേസിങ്ങില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്‌മെന്‍ കൊഹ്‌ലി തന്നെയാണെന്നും ആമിര്‍ വ്യക്തമാക്കി.

Top