കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു

തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു.

തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പ്രവീണ്‍ (32) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന എസ്.ഐ രാമചന്ദ്രന്‍, സിപിഒ രാജേഷ് എന്നിവര്‍ക്ക് പരിക്കുകളുണ്ട്.

ഓട്ടോയിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.

തിരുവല്ലയ്ക്ക് സമീപം പൊടിയാടിയില്‍ വെച്ചാണ്‌ കോടിയേരിക്ക് അകമ്പടി പോയ പൊലീസ് വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്.

Top