സിപിഐയുമായി യോജിച്ച് പോകണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: സിപിഐയുമായി യോജിച്ചുപോകണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടത് ഐക്യമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇന്‍പീച്ചമെന്റ് ആവശ്യപ്പെട്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നടപടിയില്‍ തെറ്റില്ല.
യെച്ചൂരിയുടെ നിലപാടുകള്‍ക്ക് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി.

Top