ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണോ എന്നു തീരുമാനിക്കേണ്ടത് എന്‍സിപിയാണെന്ന്‌ കോടിയേരി

kodiyeri

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണോ എന്നു തീരുമാനിക്കേണ്ടത് എന്‍സിപിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

മാത്രമല്ല, മാധ്യമങ്ങള്‍ക്കു പെരുമാറ്റച്ചട്ടം വേണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും, ഇന്ത്യയില്‍ നിലവില്‍ ഇത്തരമൊരു സംവിധാനമില്ലെന്നും, ഇക്കാര്യത്തിലും നിയമവിദഗ്ധരുമായി ആലോചിച്ച് അഭിപ്രായസമന്വയം ഉണ്ടാക്കി തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Top