വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം മുസ്‌ലിം ലീഗിന് കനത്ത പ്രഹരമായിരിക്കുമെന്ന് കോടിയേരി

kodiyeri

മലപ്പുറം:  വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം മുസ്‌ലിം ലീഗിന് കനത്ത പ്രഹരമായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണി ചിഹ്നത്തില്‍ ആരെ നിര്‍ത്തിയാലും ജനം ജയിപ്പിക്കുമെന്ന അഹങ്കാരത്തിന് ലീഗുകാര്‍ തന്നെ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്നും കോടിയേരി പരിഹസിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.എം. മാണിയെ ക്ഷണിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മാണിയെ യു.ഡി.എഫിന് പുറത്തുളള ഒരാളായി കണ്ടിട്ടില്ലെന്നും, പ്രചാരണത്തിനു മാണി എത്തുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top