kodiyeri-on-uapa

തിരുവനന്തപുരം: യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭീകരപ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് യുഎപിഎ ചുമത്തുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് ഒരിക്കലും സിപിഎം അംഗീകരിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

യുഎപിഎ ചുമത്തിയ കേസുകളിലെ കുറിച്ച് വിശദമായി അന്വേഷിക്കും. സര്‍ക്കാരിന്റെ പൊലീസ് നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില പൊലീസുകാരുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

124 എ വകുപ്പ് ചുമത്തിയിട്ടും എഴുത്തുകാരന്‍ കമല്‍സിക്ക് ജാമ്യം ലഭിച്ചത് സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ്. ഭീകരപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തുന്ന വകുപ്പ് രാഷ്ട്രീയ കേസുകളില്‍ ഉപയോഗിക്കരുതെന്നാണ് സിപിഎം നിലപാടെന്നും കോടിയേരി വിശദമാക്കി.

Top