kodiyeri on cpi-cpm relation

kodiyeri

തിരുവനന്തപുരം: സിപിഐ എമ്മിനെയും സിപിഐയെയും അകറ്റാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി തന്റെ നിലപാട് വ്യക്തമാക്കിയത്.

ദേശീയതലത്തില്‍ത്തന്നെ രാഷ്ട്രീയ വിഷയങ്ങളില്‍ ഏറ്റവും യോജിപ്പോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് സിപിഐ എമ്മും സിപിഐയും. ഇടതുപക്ഷ ഐക്യത്തിന് വിഘാതമുണ്ടാക്കുന്ന ഒരു നീക്കത്തെയും സിപിഐ എം പ്രോത്സാഹിപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാണ് സിപിഐ എമ്മും സിപിഐയും. ഈ ഐക്യം തകര്‍ക്കാനാകുമോ എന്നാണ് ചില കേന്ദ്രങ്ങള്‍ നോക്കുന്നത്. ലോ അക്കാദമി സമരത്തെ അതിന്റെ വേദിയാക്കാനാകുമോ എന്ന പരീക്ഷണവും ചില കേന്ദ്രങ്ങള്‍ നടത്തി. എന്നാല്‍, ഇതുകൊണ്ടെന്നും തകരുന്നതല്ല സിപിഐ എംസിപിഐ ബന്ധമെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പുര്‍ണ്ണരൂപം

സിപിഐ എമ്മിനെയും സിപിഐയെയും അകറ്റാമെന്ന് ആരും വ്യാമോഹിക്കേണ്ട. ദേശീയതലത്തില്‍ത്തന്നെ രാഷ്ട്രീയ വിഷയങ്ങളില്‍ ഏറ്റവും യോജിപ്പോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് സിപിഐ എമ്മും സിപിഐയും. ഇടതുപക്ഷ ഐക്യത്തിന് വിഘാതമുണ്ടാക്കുന്ന ഒരു നീക്കത്തെയും സിപിഐ എം പ്രോത്സാഹിപ്പിക്കില്ല.
ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാണ് സിപിഐ എമ്മും സിപിഐയും. ഈ ഐക്യം തകര്‍ക്കാനാകുമോ എന്നാണ് ചില കേന്ദ്രങ്ങള്‍ നോക്കുന്നത്. ലോ അക്കാദമി സമരത്തെ അതിന്റെ വേദിയാക്കാനാകുമോ എന്ന പരീക്ഷണവും ചില കേന്ദ്രങ്ങള്‍ നടത്തി. എന്നാല്‍, ഇതുകൊണ്ടൊന്നും തകരുന്നതല്ല സിപിഐ എം-സിപിഐ ബന്ധം.

Top