ജേക്കബ് തോമസ് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജേക്കബ് തോമസ് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

ജേക്കബ് തോമസ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെ. ഐ.എ.എസുകാരുമായി സര്‍ക്കാരിന് നല്ല ബന്ധമാണുള്ളതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിജിലന്‍സ് സ്വതന്ത്ര സംവിധാനമാണ്. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. വിജിലന്‍സിനോ ഡയറക്ടര്‍ക്കോ സര്‍ക്കാര്‍ ഒരു നിര്‍ദേശവും നല്‍കാറില്ല. വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റ് സംഭവിച്ചാല്‍ സര്‍ക്കാര്‍ ഇടപെടും. എന്നാല്‍, ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ മാനേജ്‌മെന്റുകളുടേത് പ്രാകൃത നിലപാടാണ്. സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും കോടിയേരി ചൂണ്ടികാട്ടി.Related posts

Back to top