പ്രസ്താവന വളച്ചൊടിച്ചു ;പാതുവികാരം ശ്രദ്ധിച്ച് അഭിപ്രായം പറയുന്ന സഖാവാണ് ഷംസീര്‍ ;കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം : ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ആരേയും നിയോഗിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ചാനല്‍ ചര്‍ച്ചകളില്‍ പോകുന്നവരാരും പാര്‍ട്ടി നിശ്ചയിച്ചിട്ടു പോകുന്നവരല്ല. ചാനലുകാര്‍ വിളിക്കുന്നതാണത്. വിളിക്കുമ്പോള്‍ അവര്‍ പോകും. അവര്‍ക്ക് തോന്നുന്ന അഭിപ്രായം പറയും. പി.ബിയില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് അഭിപ്രായം പറയാന്‍ ചില ചാനലുകള്‍ വിളിക്കുന്നത് ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരെയാണ്. ആ മെമ്പര്‍ക്ക് എങ്ങനെയാണ് പി.ബിയിലെ ചര്‍ച്ചയെക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

തോന്നുന്നത് പറഞ്ഞ് കുറെനേരം കളയുക. ജനങ്ങള്‍ അത് ഗൗരവമായിട്ടെടുക്കാത്ത സ്ഥിതിയാണ്. ചാനല്‍കാര്‍ ആലോചിക്കണം. ഇങ്ങനെയൊരു ചര്‍ച്ചകൊണ്ട് എന്താണ് കാര്യമെന്ന്. കുറച്ചുസമയത്തേക്ക് ആളുകളെ പിടിച്ചുനിറുത്താമെന്നല്ലാതെ ഇതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ പത്രങ്ങളില്‍ വരുന്നതുപോലുള്ള ഗൗരവമായ ചര്‍ച്ച ചാനലുകളില്‍ വരുന്നില്ല. ഗൃഹപാഠം ചെയ്യാതെയാണ് പലരും സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സമ്മേളനശേഷം ചാനല്‍ ചര്‍ച്ചകളില്‍ എങ്ങനെയാണ് ഇടപെടരുതെന്ന് സംവിധാനമുണ്ടാക്കാന്‍ നോക്കാം. ഷംസിറിന്റെ പ്രസ്താവന വളച്ചൊടിച്ചതാണ് .പൊതുവികാരം ശ്രദ്ധിച്ച് അഭിപ്രായം പറയുന്ന ഒരു സഖാവാണ് ഷംസീര്‍. പാര്‍ട്ടി വിരുദ്ധമായ അഭിപ്രായം ആ സഖാവ് പറഞ്ഞിട്ടില്ലന്നും കോടിയേരി വ്യ്ക്തമാക്കി.

Top