kodiyeri balakrishnan says state have poor opposition

kodiyeri balakrishnan

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിപക്ഷം കൂടുതല്‍ ദുര്‍ബലമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരത്ത്‌ എ കെ ജി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ തമ്മിലടിയാണ് നടക്കുന്നത്. ഇതുമൂലം കെ.പി.സി.സി അധ്യക്ഷനായി ആര്‍ക്കും ചാര്‍ജ് കൊടുക്കാന്‍ പോലും കഴിയുന്നില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് മറ്റ് സംസ്ഥാനങ്ങളിലെ അതേ അവസ്ഥയാണ് കേരളത്തിലെന്നും ഇത് മുതലെടുക്കാനാണ് ആര്‍ എസ് എസ് ശ്രമമെന്നും കോടിയേരി പറഞ്ഞു.

Top