kodiyeri balakrishnan on actress issue

തിരുവനന്തപുരം: കൊച്ചിയില്‍ നടിക്കുനേരെ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍.

സംഭവത്തില്‍ പരാതി ലഭിച്ച ഉടന്‍ പൊലീസ് ശക്തമായി ഇടപെട്ടു. കേസിലെ പ്രധാന പ്രതിയെ പിടികൂടിയിട്ടുണ്ട്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്ന തരത്തിലാണ് അന്വേഷണമെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയാണ് നിലവില്‍ കേരളത്തിലുള്ളത്. ചെന്നിത്തല സര്‍ക്കാരിനെ പഴിക്കുന്നത് ഉമ്മന്‍ ചാണ്ടിയേക്കാള്‍ മികച്ച നേതാവാണ് താനെന്ന് വരുത്തിതീര്‍ക്കാനാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top