യുഡിഎഫിന്റെ ഘടകക്ഷിയായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്; വിമര്‍ശിച്ച് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. മാധ്യമങ്ങള്‍ യുഡിഎഫിന്റെ ഘടകക്ഷിയായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കോടിയേരി പറയുന്നത്.

വിവിധ വിഷയങ്ങളില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ സര്‍ക്കാരിന്റെ കര്‍ക്കശ നിലപാടുകളെയാണ് സൂചിപ്പിക്കുന്നതെന്നും പൊലീസിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top