കെ.സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri Balakrishnan

തിരുവനന്തപുരം: ജിഷ്ണുകേസ് അട്ടിമറിക്കാന്‍ കെ.സുധാകരന്‍ ശ്രമിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പി കൃഷ്ണദാസിനൊപ്പം ചര്‍ച്ചയ്ക്ക് പോയത് കേസ് അട്ടിമറിക്കാനാണ്, കോണ്‍ഗ്രസ്സും മാനേജ്‌മെന്റുമായി രഹസ്യബന്ധമുണ്ടെന്നും കോണ്‍ഗ്രസ്സ്-ബിജെപി അവിശുദ്ധകൂട്ടുകെട്ട് പുറത്ത് വന്നെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കെ.സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ നെഹ്‌റു ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസ് തീര്‍ക്കാന്‍ മധ്യസ്ഥം വഹിച്ചതില്‍ താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു.

നെഹ്‌റു ഗ്രൂപ്പിനുവേണ്ടിയല്ല താന്‍ മധ്യസ്ഥം വഹിക്കാന്‍ പോയത്. നെഹ്‌റു ഗ്രൂപ്പും പരാതിക്കാരനായ ഷെഹീര്‍ ഷൗക്കത്തലിയുടെ കുടുംബവും പറഞ്ഞിട്ടാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Top