കര്‍ണാടകയില്‍ ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: കര്‍ണാടകയില്‍ യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെ ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂരിപക്ഷം കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവര്‍ണര്‍ നല്‍കുന്നതെന്നും കോടിയേരി ആരോപിച്ചു.

കര്‍ണാടക ഗവര്‍ണര്‍ തന്റെ പദവി മറന്നു കൊണ്ട് ആര്‍എസ്എസുകാരനായി പ്രവര്‍ത്തിക്കുകയാണ്. ആര്‍എസ്എസിന്റെ ശൈലി കശാപ്പാണ്. മനുഷ്യകശാപ്പില്‍ നിന്ന് ജനാധിപത്യ കശാപ്പിലേക്ക് അവര്‍ എത്തി കഴിഞ്ഞു. കര്‍ണാടകയില്‍ നടക്കുന്ന കുതിരക്കച്ചവടത്തിന്റെ ഇടനിലക്കാരനായി ഗവര്‍ണറും അധഃപതിച്ചിരിക്കുന്നു കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top