kodiyeri balakrishnan bomb explosion

kodiyeri

തിരുവനന്തപുരം: തലശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വേദിക്ക് സമീപം ബോംബ് സ്‌ഫോടനമുണ്ടായതിനെതിരെ വ്യാപകപ്രതിഷേധം.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ബോംബേറ് നിയന്ത്രണംവിട്ട ആക്രമണോല്‍സുകതയ്ക്ക് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് ബിജെപിയുടെ വിശദീകരണം.

ഇന്നലെ വൈകിട്ടാണ് തലശ്ശേരി നങ്ങാറപ്പിടികയില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചുകൊണ്ടിരുന്ന വേദിക്ക് സമീപം സ്‌ഫോടനം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം ഇരുന്നൂറു മിറ്റര്‍ അകലെയെത്തി ബോംബ് എറിയുകയായിരുന്നെന്ന് സി പി എം നേതാക്കള്‍ പറഞ്ഞു.

Top