സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കോടിയേരി

തിരുവനന്തപുരം: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആധാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന നിരവധി തീരുമാനങ്ങളാണ് ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്വകാര്യത ലംഘിക്കുന്ന നിയമ നിര്‍മാണം സാധ്യമാകാത്ത വിധത്തിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധിയെന്നത് പ്രാധാന്യം വര്‍ധിപ്പിക്കുന്നു എന്നും, ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമായ സ്വകാര്യത ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിധിയിലുടെ ജനാധിപത്യത്തിന് കൂടുതല്‍ ശക്തി കൈവന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top