kodiyeri balakrishnan against self financing colleges

kodiyeri

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ കുട്ടികളെ പഠിപ്പിക്കാനാകാത്ത സ്ഥിതിയാണുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നെഹ്‌റുവിന്റെ പേരില്‍ ഗോഡ്‌സെ നടത്തുന്ന കോളേജാണ് പാമ്പാടി എന്‍ജിനീയറിങ് കോളേജ്. സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷത്തെ അസ്ഥിരപ്പെടുത്താന്‍ കാമ്പസുകളില്‍ ശ്രമം നടക്കുന്നുണ്ട്. സ്വന്തം രാഷ്ട്രീയം പോലും മറന്ന് ചിലര്‍ എസ്എഫ്‌ഐക്കെതിരെ മുന്നണിയുണ്ടാക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.

എസ്എഫ്‌ഐക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കള്ളപ്രചരണമാണെന്നും ജമാ അത്തെ ഇസ്‌ലാമിയും ആര്‍എസ്എസും മറ്റ് ചില സംഘടനകളുമാണ് ഇതിനു പിന്നിലെന്നും കോടിയേരി പറഞ്ഞു.

വിദ്യാര്‍ഥി മേഖലയില്‍ കേന്ദ്രീകരിക്കുന്ന ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും മതധ്രുവീകരണം നടത്താനാണ് ശ്രമിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top