kodiyeri balakrishnan against rss

തിരുവനന്തപുരം: ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവാത്ത ബി.ജെ.പി വരുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് കണ്ട് ആര്‍.എസ്.എസിനെ ഉപയോഗിച്ച് വര്‍ഗീയ കാര്‍ഡിറക്കി കളിക്കുകയാണെന്ന് സി.പി,എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആര്‍.എസ്.എസ് സംഘപരിവാര്‍ മനുഷ്യനെ തല്ലിക്കൊല്ലാന്‍ ആവിഷ്‌കരിച്ച മുദ്രാവാക്യമാണ് ഗോരക്ഷ. അക്രമത്തിന് വിധേയമാകുന്നത് പട്ടികജാതി-വര്‍ഗ വിഭാഗവും പിന്നോക്ക സമുദായക്കാരുമാണ്.

ചാതുര്‍വര്‍ണ്യം പറഞ്ഞാല്‍ അധികാരം കിട്ടില്ല. അതുകൊണ്ടാണ് വിവിധ ജാതി സംഘടനകളെ ചേര്‍ത്ത് ഹിന്ദുത്വം പറയുന്നത്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ ഉന്നമിട്ടാണ് ഏകീകൃത സിവില്‍കോഡ് വിഷയമായി ഉയര്‍ത്തുന്നതെന്നും കോടിയേരി ഫേസ്ബുക്കിലൂടെ പറഞ്ഞു.

കേരളത്തില്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ലെന്ന തീരുമാനം ആര്‍.എസ്.എസിനെ വിറളി പിടിപ്പിച്ചു.

ആരാധനാലയങ്ങള്‍ വര്‍ഗീയ-ഭീകരവാദികളുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍ മതവിശ്വാസികള്‍ ജാഗ്രത പാലിക്കണം. നാലരമാസംകൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ദേശീയ ശ്രദ്ധ നേടിയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആര്‍ എസ് എസ് വര്‍ഗീയകാര്‍ഡിറക്കി കളിക്കുന്നത്, ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത ബിജെപിക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവിന് പുറത്താണ്. തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനുള്ള അവരുടെ ആയുധമാണ് വര്‍ഗീയകാര്‍ഡ്.

ആര്‍ എസ് എസ് സംഘപരിവാരം മനുഷ്യനെ തല്ലിക്കൊല്ലാന്‍ ആവിഷ്‌കരിച്ച മുദ്രാവാക്യമാണ് ഗോരക്ഷ. അക്രമത്തിന് വിധേയമാകുന്നത് പട്ടികജാതി–വര്‍ഗ വിഭാഗവും പിന്നോക്ക സമുദായക്കാരുമാണ്. ചാതുര്‍വര്‍ണ്യം പറഞ്ഞാല്‍ അധികാരം കിട്ടില്ല. അതുകൊണ്ടാണ് വിവിധ ജാതിസംഘടനകളെ ചേര്‍ത്ത് ഹിന്ദുത്വം പറയുന്നത്. യുപി, ഗുജറാത്ത്, പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ ഉന്നമിട്ടാണ് ഏകീകൃത സിവില്‍കോഡ് വിഷയമായി ഉയര്‍ത്തിയിരിക്കുന്നത്.
കേരളത്തില്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ലെന്ന തീരുമാനം ആര്‍എസ്എസിനെ വിറളിപിടിപ്പിച്ചു. ഐഎസ് ഭീകരവാദികളുടെ പ്രവര്‍ത്തനം വ്യാപിച്ചാല്‍ കേരളത്തിന്റെ അവസ്ഥ എന്താകും. ആരാധനാലയങ്ങള്‍ വര്‍ഗീയ–ഭീകരവാദികളുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍ മതവിശ്വാസികള്‍ ജാഗ്രത പാലിക്കണം.
കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കാന്‍ തെരഞ്ഞെടുപ്പുകാലത്ത് ആര്‍എസ്എസ് ശ്രമിച്ചു. അതിപ്പോഴും തുടരുകയാണ്. നാലരമാസംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശീയശ്രദ്ധ നേടി . ഇവിടെ സമാധാനമുണ്ടോ എന്നു ചോദിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് കൊലക്കത്തിയുമായി കലാപം അഴിച്ചുവിടുന്നത്.

Top